ഷാര്‍ജ: നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയതാണ്. നഗരസഭ ജീവനക്കാര്‍ അനവധി തവണ ഭിത്തികളില്‍ നിന്ന് പരസ്യങ്ങള്‍ മായ്ച്ച് വൃത്തിയാക്കിയതാണ് എന്നാല്‍ നിയമവിരുദ്ധമെന്ന് അറിഞ്ഞിട്ടും പലരും പരസ്യങ്ങള്‍ പതിക്കുന്നത് പതിവായതോടെ ശക്തമായ നടപടിയുമായി ഇറങ്ങിയിട്ടുണ്ട് ഷാര്‍ജ നഗരസഭ. പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് 4000 ദിര്‍ഹമാണ് ഇനി മുതല്‍ പിഴ. സാംസ്കാരിക പട്ടണമെന്നും ലോക പുസ്തക തലസ്ഥാനമെന്നും ഖ്യാതിയുള്ള ഷാര്‍ജയെ മലിനപ്പെടുത്തുന്നതാണ് നഗരകവാടങ്ങളിലും ഭൂഗര്‍ഭ പാതകളിലും ഭിത്തികളിലും പതിച്ച് കൂട്ടുന്ന പരസ്യങ്ങള്‍.
സ്വദേശികള്‍ നാടിനെ പൊന്ന് പോലെ നോക്കുമ്പോള്‍ പ്രവാസികളാണ് ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നത്. കിടക്കാനൊരിടം മുതല്‍ ട്യൂഷന്, വീട്ട് ജോലി, കടവില്പ്പന തുടങ്ങി എല്ലാത്തരം പരസ്യങ്ങളും പതിച്ച് കൂട്ടുകയാണ് പിറകെ വരാനിരിക്കുന്ന ഗുലുമാല് എന്താണെന്നറിയാത്തവരും അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നവരും. സ്വന്തം ഫോണ്‍ നമ്പര്‍ സഹിതമാണ് പരസ്യം പതിക്കുന്നത്. പിടിച്ച് അകത്തിടാന്‍ ഒരു മിനുട്ട് തന്നെ അധികൃതര്‍ക്ക് ധാരാളം. പോയമാസം 32 പേരെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്ന് നഗരസഭയുടെ ശുചിത്വ മേഖലയുടെ തലവന്‍ മുഹമ്മദ് ആല് കാഅബി പറഞ്ഞു. നഗരസഭ, സാമ്പത്തിക കാര്യ വിഭാഗം എന്നിവ സംയുക്തമായാണ് പരസ്യം പതിക്കുന്നവരെ പിടികൂടാന്‍ ഇറങ്ങിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.