കാലാവസ്ഥ പ്രതികൂലം; 'റാശിദ്​' വിക്ഷേപണം മാറ്റി

ദു​ബൈ: കാ​ലാ​വ​സ്ഥ ​പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ, യു.​എ.​ഇ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ 'റാ​ശി​ദ്​' റോ​വ​റി​ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12.37 ആ​ണ്​ പു​തു​ക്കി​യ സ​മ​യം. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12.39ന്​ ​വി​ക്ഷേ​പ​ണം ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. റാ​ശി​ദി​ന്‍റെ വി​ക്ഷേ​പ​ണ​ത്തി​ന്​ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ രാ​വി​ലെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നി​ന്നാ​ണ്​ റാ​ശി​ദ്​ റോ​വ​റി​ന്‍റെ വി​ക്ഷേ​പ​ണം. അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചാ​ന്ദ്ര​ദൗ​ത്യ​മാ​ണി​ത്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലോ​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഐ ​സ്പേ​സാ​ണ്​ 'ഹ​കു​ട്ടോ-​ആ​ർ മി​ഷ​ൻ-1' എ​ന്ന ജാ​പ്പ​നീ​സ് ലാ​ൻ​ഡ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ലാ​ൻ​ഡ​റി​ലാ​ണ്​​ 'റാ​ശി​ദി​'​നെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ എ​ത്തി​ക്കു​ക. ദു​ബൈ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്​ റാ​ശി​ദ്​ റോ​വ​ർ നി​ർ​മി​ച്ച​ത്. 

Tags:    
News Summary - adverse weather conditions; 'Rashid' rover launch postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.