??????????? ????????? '?????????' ???????????????????? ???? ?????? ????? ?????? ???? ????? ?????????? ???????????????

അജ്മാന്‍ ഭരണാധികാരി ‘അഡിഹെക്സ്' പ്രദര്‍ശനം  സന്ദര്‍ശിച്ചു

അജ്മാന്‍: അബുദാബിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര 'അഡിഹെക്സ്' പ്രദര്‍ശനം കാണാന്‍  യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി എത്തി. വേട്ടക്കുപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങളെ കുറിച്ചുള്ള അന്താരാഷ്‌ട്ര പ്രദര്‍ശനം  അബൂദബി നാഷണല്‍ എക്സിബിഷന്‍ സ​െൻററിലാണ് നടക്കുന്നത്.  43,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 40 രാജ്യങ്ങളിൽ നിന്നുള്ള 650 കമ്പനികൾ പങ്കെടുക്കുന്ന ഈ പ്രദര്‍ശനത്തില്‍ 163 കമ്പനികള്‍  യു.എ.ഇ യില്‍ നിന്നുള്ളതാണ്.
 വേട്ടക്ക് ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങളെ  കുറിച്ചും അശ്വവിദ്യാവിഷയകമായ ആധുനിക സംവിധാനങ്ങളെക്കുറിച്ചും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 
ഇത്തരുണത്തില്‍ പൈതൃക കലകൾ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനു മുന്‍കൈയെടുത്ത യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ  നഹ്​യാനെയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ  നഹ്​യാനെയും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിപ്രശംസിച്ചു. ഈ പ്രദര്‍ശനം പൈതൃക കലാകാരന്മാരെ  പരസ്പരം ബന്ധിപ്പിക്കുന്നതിനും  പുതു തലമുറക്ക് പൈതൃക കലയെ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഹംദാന്‍ ബിന്‍ മുഹമ്മദ്‌ പൈതൃക കേന്ദ്രവും അദേഹം സന്ദര്‍ശിച്ചു.  ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ്‌ അല്‍ നഹിയാന്‍, ശൈഖ് അഹമദ് ബിന്‍ ഹുമൈദ് അല്‍ നുഐമി,ശൈഖ് അബ്​ദുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി, ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങിയ നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരും അജ്മാന്‍ ഭാരനാധികാരിയോടോപ്പം പ്രദര്‍ശനത്തിനെത്തിയിരുന്നു.
Tags:    
News Summary - Adiheks expo visiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.