അബൂദബി: അന്താരാഷ്ട്ര തലത്തിൽ വിസകന പ്രവൃത്തികൾക്ക് സഹായം നൽകുന്ന യു.എ.ഇയുടെ പ ്രമുഖ സ്ഥാപനമായ അബൂദബി വികസന ഫണ്ട് (എ.ഡി.എഫ്.ഡി) ലോകത്തിെൻറ വിവിധ ഭാഗങ്ങളിലാ യി പുനരുപയോഗ ഉൗർജ പദ്ധതികൾക്കായി ചെലവഴിച്ചത് 440 കോടി ദിർഹം. എ.ഡി.എഫ്.ഡി സ്ഥാപ ിതമായ 1971 മുതൽ 2018 ഡിസംബർ വരെയുള്ള കണക്കാണിത്. െഎക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് നടപ്പാക്കിയ ഇൗ പദ്ധതികളിലൂടെ വിവിധ രാജ്യങ്ങളിൽ 2584 മെഗാവാട്ട് പുനരുപയോഗ ഉൗർജ ഉൽപാദനമാണ് സാധ്യമായത്. ജോർദാനിൽ ശൈഖ് സായിദ് സൗരോർജ സമുച്ചയത്തിന് 55 കോടി ദിർഹം എ.ഡി.എഫ്.ഡി ചെലവഴിച്ചു.
2020ഒാടെ െമാത്തം ഉൗർജോപയോഗത്തിെൻറ 20 ശതമാനം പുനരുപയോഗ ഉൗർജമാക്കാനുള്ള ജോർദാൻ സർക്കാറിെൻറ ലക്ഷ്യത്തിെൻറ ഭാഗമായാണ് പദ്ധതി. കിഴക്കൻ സുഡാനിൽ 33 കോടി ദിർഹവും വടക്കൻ സുഡാനിൽ മിറോവി അണക്കെട്ട് നിർമിക്കുന്നതിന് 73.5 കോടി റിർഹവും അനുവദിച്ചു. സെയ്ഷെൽസിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് 10.3 കോടി ദിർഹം നൽകി. ജമൈക്ക, ക്യൂബ, സുരിനാം, ട്രിനിഡാഡ് ആൻഡ് ടുബാഗോ, കിരിബാതി, ഫിജി, സമോവ, ടോംഗ, ടുവാളു, വാനുവാതു തുടങ്ങിയ രാജ്യങ്ങൾക്ക് വേണ്ടിയും എ.ഡി.എഫ്.ഡി ഫണ്ട് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.