റാസൽഖൈമ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഏഷ്യക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 7.30ഒാടെ സെഡാൻ കാറും മിനി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് റാക് പൊലീസിെൻറ ഗതാഗത^പട്രോൾ വകുപ്പ് ഡയറക്ടർ കേണൽ അഹ്മദ് സഇൗദ് ആൽ സാം ആൽ നഖ്ബി അറിയിച്ചു.
ഇരു വാഹനത്തിെൻറയും ഡ്രൈവർമാർക്ക് പരിക്കുണ്ട്. രണ്ട് യാത്രക്കാരുടെ പരിക്ക് സാരമുള്ളതെല്ലങ്കിലും 54കാരനായ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ അടിയന്തര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗതാഗത^പട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ, ആംബുലൻസ്, രക്ഷാപ്രവർത്തകർ എന്നിവർ സംഭവ സ്ഥലത്ത് കുതിച്ചെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾ റോഡിൽനിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അഹ്മദ് സഇൗദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.