ദുബൈ: ക്രിസ്മസ് ദിനത്തിൽ ദുബൈയിൽ വാഹനാപകടം. മലയാളി ഉൾപ്പടെ രണ്ട് വിദ്യാർഥികൾ മരിച്ചു. ദുബൈ ജബൽ അലിയിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19) തിരുവനന്തപുരം കവടിയാറിലെ അനന്ത് കുമാറിെൻറ മകൻ ശരത് നമ്പ്യാർ(21) എന്നിവരാണ് മരിച്ചത്.
സംഭവസ്ഥലത്തു തന്നെ മരണം സംഭവിക്കുകയായിരുന്നു. മരണാന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.