മഹാഫീസ്​ റോഡിൽ  വാഹനാപകടം: സ്വദേശി യുവാവ് മരിച്ചു

ഷാർജ: ദൈദിൽ നിന്ന് മലീഹ റോഡിലേക്ക് പ്രവേശിക്കുന്ന മഹാഫീസ്​ റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാറോടിച്ചിരുന്ന 19 വയസുള്ള സ്വദേശി മരിച്ചതായി ഷാർജ പൊലീസ്​ പറഞ്ഞു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. ആരുടെ ശ്രദ്ധകുറവാണ് അപകടത്തിന് കാരണമായതെന്നതിനെ കുറിച്ചറിയാൻ പൊലീസ്​ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു.

അപകട വിവരം അറിഞ്ഞ് പൊലീസ്​, ആംബുലൻസ്​, പാരമെഡിക്കൽ സംഘങ്ങൾ എത്തിയെങ്കിലും യുവാവ് മരിച്ചിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. ദൈദിൽ നിന്ന് മലീഹ ഭാഗത്തേക്ക് വരുന്ന മിക്ക റോഡുകളും അപകടം പതിയിരിക്കുന്നവയാണ്. അൽ വിഷാ റോഡാണ് ഇതിലേറെ മുന്നിൽ. സ്​ഥിരമായി ട്രക്കുകൾ കടന്ന് പോകുന്ന പാതകളാണ് ഇതെല്ലാം. യാത്രക്കാർ അതീവ ജാഗ്രത പുലർത്തിയും അമിത വേഗത ഒഴിവാക്കിയും വേണം ഇത് വഴി പോകാൻ. മഞ്ഞിറങ്ങുന്ന രാത്രി കാലങ്ങളിൽ പ്രത്യേകിച്ചും. 

Tags:    
News Summary - accident death uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.