സ്വദേശത്തേക്ക്​ മടങ്ങാതെ അബൂദബി  എയർപോർട്ടിൽ നിന്ന്​ വിസാ മാറ്റം

ദുബൈ: യു.എ.ഇ ടൂറിസ്​റ്റ്​ വിസ, വിസിറ്റ്​ വിസ എന്നിവയിൽ രാജ്യത്ത്​ തങ്ങുന്നവർക്ക്​ സ്വദേശത്തേക്ക്​ മടങ്ങാതെ തന്നെ വിസ പുതുക്കി യു.എ.ഇയിൽ തുടരുന്നതിന്​ അബൂദബി എയർപോർട്ടിൽ നിന്നു കൂടി സൗകര്യം ഒരുക്കിയതായി പ്രമുഖ ട്രാവൽ ബ്രാൻറായ അരൂഹ ടൂർസ് ആൻറ്​ ട്രാവൽസ്​ അധികൃതർ അറിയിച്ചു.  അബൂദബിയിൽ നിന്ന്​ ഇതാദ്യമായാണ്​ ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന്​ എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്​റൈൻ എയർപോർട്ട്​ വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത്​ തിരിച്ചെത്താവുന്നതാണ്​. ഗൾഫ്​ എയറുമായി സഹകരിച്ചാണ്​ ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്​. നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ്​ ഇൗ സൗകര്യം ഉള്ളത്​. അബൂദബിയിൽ ഇൗ സൗകര്യം ആരംഭിച്ചതോടെ തലസ്​ഥാന നഗരിയിലും അൽ ​െഎനിലും ഉള്ള യാത്രക്കാർക്ക്​ കൂടുതൽ സൗകര്യമാകുമെന്ന്​ അരൂഹ ടൂർസ്​ ആൻറ്​ ട്രാവൽസ്​ റിസർവേഷൻ മാനേജർ സബീർ ടി.എം പറഞ്ഞു. വിവരങ്ങൾക്ക്​: 0522677247

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.