Posted On
date_range Updated On
date_range അബൂദബി ട്രയത്ലൺ: ലോകത്തിലെ മികച്ച ഒമ്പത് വനിത അത്ലറ്റുകൾ പെങ്കടുക്കും
അബൂദബി: മാർച്ച് രണ്ടിന് ആരംഭിക്കുന്ന അബൂദബി ലോക ട്രയത്ലൺ സീരീസിൽ ഏറ്റവും മികച്ച ഒമ്പത് വനിത അത്ലറ്റുകൾ പെങ്കടുക്കും. ഇവർ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ള 50 വനിത കായിക താരങ്ങളാണ് മത്സരിക്കുക. 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ ബൈക്ക് റേസ്, അഞ്ച് കിലോമീറ്റർ ഒാട്ടം എന്നിവ ഉൾപ്പെട്ടതാണ് ട്രയത്ലൺ. 2017ലെ ലോക ട്രയത്ലൺ സീരീസ് ജേതാവ് ഫ്ലോറ ഡഫി (ബർമുഡ), അബൂദബിയിലെ നിലവിലെ ചാമ്പ്യൻ ആൻഡ്രിയ ഹെവിറ്റ് (ന്യൂസിലൻഡ്), സാറ വിലിക് (ഒാസ്ട്രിയ), ലോക രണ്ടാം നമ്പർ താരം ആഷ്ലി ജൻറ്ൽ (ആസ്ട്രേലിയ), മൂന്നാം നമ്പർ താരം കാത്തി സാഫറസ് (യു.എസ്.എ), വിക്കി ഹോളണ്ട് (ഇംഗ്ലണ്ട്) തുടങ്ങിയവരാണ് മത്സരിക്കാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.