കാസര്‍കോട് സ്വദേശി  അബൂദബിയില്‍ നിര്യാതനായി

അബൂദബി: അബൂദബി ശഹാമയിലെ വ്യപാരി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയന്‍ സ്വദേശി കുഞ്ഞഹമ്മദ് ഹാജി (50) അബൂദബിയില്‍ നിര്യാതനായി. ശഹാമ ഗ്രീന്‍ മാര്‍ക്കറ്റില്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. നാട്ടിലെ മത-സാമൂഹിക-ജീവകാരുണ്യ  രംഗത്ത് സജീവമായിരുന്നു. പരേതനായ മമ്മു-ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍:  ഫവാസ്, ഫായിസ്, ഫഹദ്. സഹോദരങ്ങള്‍: അബ്ദുല്ല, ഹസന്‍ (അച്ചാറു) ഹുസൈന്‍, അബ്ദുറഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ബശീര്‍,   പരേതനായ മൊയ്തു. 
കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഐ.സി.എഫ് ശഹാമ യൂനിറ്റ്, അബൂദബി  കമ്മറ്റി, സഅദിയ്യ കമ്മിറ്റി, എസ്.വൈ.എസ്  കാസര്‍കോട് ജില്ല കമ്മിറ്റി എന്നിവ അനുശോചിച്ചു.

Tags:    
News Summary - abudabi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.