അബൂദബി: അബൂദബി എക്സിക്യുട്ടീവ് കൗൺസിൽ പുനസംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. അബുദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കൗൺസിൽ ചെയർമാനായി തുടരും. ശൈഖ് ഹസ്സ ബിന സായിദ് തന്നെയാവും ഉപ ചെയർമാൻ.
ഗതാഗത അതോറിറ്റി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ്, നഗരാസൂത്രണ കൗൺസിൽ ചെയർമാൻ ഫലാഹ് അൽ അഹ്ബാബി, വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റി ചെയർമാൻ മുഹമ്മദ് അൽ മുബാറക് എന്നിവർ കൗൺസിലിലെ പുതിയ അംഗങ്ങളാണ്.
ശൈഖ് ഹാമിദ് ബിൻ സായിദ്, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ, ശൈഖ് സുൽതാന ബിൻ തഹ്നൂൻ, ഡോ. അഹ്മദ് അൽ മസ്റൂഇ, ഖൽദുൽ അൽ മുബാറക്, ജാസ്സിം അൽ സാബി, ഡോ. മുഗീർ അൽ ഖാലി, മേജർ ജനറൽ മുഹമ്മദ് അൽ റുമൈതി, റിയാദ് അൽ മുബാറക്, അവൈദ അൽ മറാർ, സൈഫ് അൽ ഹജീറി എന്നിവരാണ് നിലവിലെ അംഗങ്ങൾ.
അബൂദബി ഭരണാധികാരിയെ സഹായിക്കുക, തലസ്ഥാന നഗരിയുടെ പൊതു നിയമങ്ങൾ രൂപപ്പെടുത്തുക, വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ മേൽനോട്ടം വഹിക്കുന്ന എന്നിവയെല്ലാം എക്സിക്യൂട്ടിവ് കൗൺസിലിെൻറ ചുമതലയാണ്. പദ്ധതികളും നിയമങ്ങളും ശൈഖ് ഖലീഫക്ക് സമർപ്പിക്കും മുൻപേ പരിശോധിച്ച് അംഗീകാരം നൽകുന്നതും കൗൺസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.