അബൂദബി: അഞ്ച് ഗിന്നസ് റെക്കോർഡുകളുള്ള ‘ഇതാകുന്നു മുഹമ്മദ്’ പുസ്തകം അബൂദബിയിൽ പ്രദർശനത്തിനെത്തുന്നു. ചൊവ്വാഴ്ച മുതൽ മൂന്നാം പെരുന്നാൾ വരെ അബൂദബി അൽ വഹ്ദ മാളിെൻറ മുഖ്യ പ്രവേശന കവാടത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇൗ പുസ്തകം പ്രദർശിപ്പിക്കുക. ചൊവ്വാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്ന് വരെ പുസ്തക സ്വീകരണ പരിപാടികൾ നടക്കും. 429 പേജുകളുള്ള പുസ്തകത്തിന് അഞ്ച് മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുണ്ട്. 1500 കിലോഗ്രാമാണ് ഭാരം. മുഹമ്മദ് നബിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥം അറബി ഭാഷയിലാണ് രചിച്ചിട്ടുള്ളത്. പിന്നീട് ഇറ്റാലിയൻ, ഡാനിഷ് ഉൾപ്പെടെ നാലോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. ബ്രയിൽ ലിപിയിലും പുസ്തകം തയാറാക്കിയിട്ടുണ്ട്്. അബ്ദുല്ല അബ്ദുൽ അസീസ് ആൽ മുസ്ലിഹ് ആണ് രചയിതാവ്.
50 പേർ ചേർന്നാണ് പുസ്തകമൊരുക്കിയത്. 1.1 കോടി ദിർഹം ഇതിനായി ചെലവായതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.