Posted On
date_range Updated On
date_range സ്കൂൾ പരിസരങ്ങളിൽ വാഹനം നിർത്തരുത് മുന്നറിയിപ്പുമായി അബൂദബി പൊലീസ്
അബൂദബി: സ്കൂള്‍ പരിസരങ്ങളില്‍ അലക്ഷ്യമായി വാഹനം നിര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിക്കാനെത്തുന്ന സമയത്ത് കാര്‍ അലക്ഷ്യമായി റോഡില്‍ നിര്‍ത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നതിന്റെ വിഡിയോ സഹിതം പങ്കുവെച്ചാണ് പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
ഗതാഗതം സുഗമമാക്കുന്നതിനും പൊതുഭംഗി നിലനിര്‍ത്തുന്നതിനും പാര്‍ക്കിങ് അനുവദിച്ചിരിക്കുന്ന ഇടത്തുമാത്രമാവണം സ്കൂള്‍ പരിസരത്ത് വാഹനങ്ങള്‍ നിര്‍ത്തേണ്ടതെന്നും അബൂദബി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.