Posted On
date_range Updated On
date_range അബൂദബി-തിരുവനന്തപുരം വിമാനം വൈകി; യാത്രക്കാർക്ക് ദുരിതം
അബൂദബി: അബൂദബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 5.30ന് യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റിയെങ്കിലും ടേക്ക് ഓഫ് ചെയ്യാനായില്ല. രാത്രി 9.30ന് പുറപ്പെടും എന്നാണ് പിന്നീട് അറിയിച്ചത്.
156ലേറെ യാത്രക്കാര്‍ വിമാനത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്.അടിയന്തരമായി നാട്ടിലെത്തേണ്ട യാത്രക്കാരും ഇൗസ്റ്റർ ആഘോഷത്തിന് പുറപ്പെട്ടവരും വിമാനത്തിലുണ്ട്. യാത്ര അനിശ്ചിതമായി മുടങ്ങിയതിൽ യാത്രക്കാർ വിമാനത്തിനകത്ത് പ്രതിഷേധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.