അബൂദബി: അബൂദബി സ്റ്റെം സെൽ സെൻറർ 5,000ത്തിലധികം കോവിഡ് രോഗികൾക്കും രക്താർബുദം ബാധിച്ച നാലുപേർക്കും സ്റ്റെം സെൽ ചികിത്സ നൽകിയതായി അധികൃതർ. 5,84,000 ലബോറട്ടറി പരിശോധനകളിലൂടെയും പി.സി.ആർ പരിശോധനയിലൂടെയും കൊറോണ കണ്ടെത്തി. സ്റ്റെം സെൽ തെറപ്പി ഫലപ്രദമായതോടെ ഈ ചികിത്സ തേടുന്നവരുടെ എണ്ണത്തിവും വർധനയുണ്ടായി. സ്റ്റെം സെൽ സെൻററിലെ ഉദ്യോഗസ്ഥരുടെ ശ്രമഫലമായി കോവിഡ് വൈറസുമായി ബന്ധപ്പട്ട ആരോഗ്യനില മിതമായതും കഠിനവുമായ എല്ലാ രോഗികൾക്കും സൗജന്യ ചികിത്സ നൽകാനുള്ള യു.എ.ഇ സർക്കാറിെൻറ തീരുമാനത്തിനുശേഷം സാധ്യമായത്രയും ആളുകളെ ചികിത്സിച്ചു.
അർബുദരോഗികൾക്ക് രാജ്യത്ത് ചികിത്സ നൽകാനും വിദേശത്തേക്ക് യാത്ര ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ കുറക്കാനും കഴിയുന്ന മുന്നേറ്റമാണ് സെൻററിലെ അസ്ഥി മജ്ജ മാറ്റിവെക്കൽ ചികിത്സയിലൂടെ രക്താർബുദ രോഗികൾക്കുണ്ടായ നേട്ടം. യു.എ.ഇയിൽ ഏറ്റവുമധികം മരണത്തിനു കാരണമായ മൂന്നാമത്തെ രോഗമായ അർബുദം ചികിത്സിക്കുന്നതിന് സെല്ലുലാർ തെറപ്പി ഗുണകരമായ മാറ്റമുണ്ടാക്കി.
അസ്ഥി മജ്ജ മാറ്റിവെക്കൽ അഥവാ രക്തം രൂപപ്പെടുന്ന സ്റ്റെം സെല്ലുകൾ അർബുദ രോഗികൾക്കുള്ള പ്രത്യേകിച്ച് ഹെമറ്റോമകൾക്കുള്ള ഏറ്റവും സാധാരണമായ സ്റ്റെം സെൽ അധിഷ്ഠിത ചികിത്സയാണ്. അബൂദബി സ്റ്റെം സെൽ സെൻറർ (എ.ഡി.എസ്.സി.സി) വികസിപ്പിച്ചെടുത്ത ചികിത്സ പ്രക്രിയയിലൂടെ രോഗിയുടെ രക്തത്തിൽനിന്ന് സ്റ്റെം സെല്ലുകൾ വേർതിരിച്ചെടുക്കുന്നു. തുടർന്ന് എല്ലാ അർബുദ കോശങ്ങളെയും അസ്ഥിയിലെ മജ്ജയിലെ പ്രശ്നം പരിഹരിക്കാൻ ഉയർന്ന അളവിലുള്ള കീമോതെറപ്പിക്ക് വിധേയമാക്കുന്നു.
വേർതിരിച്ചെടുത്ത സ്റ്റെം സെല്ലുകൾ രക്തപ്രവാഹത്തിലേക്ക് പമ്പ് ചെയ്യുകയും നശിച്ച കോശങ്ങൾ തിരികെ നൽകുകയും ചെയ്യുന്നു. രണ്ടാഴ്ചക്കുള്ളിൽ വൈറസ് ഇല്ലാത്ത രക്താണുക്കളുടെ ഉൽപാദനം പുനരാരംഭിക്കും. കൊറോണ വൈറസ് അണുബാധ ചികിത്സിക്കുന്നതിന് യു.എ.ഇയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ ചികിത്സ കഴിഞ്ഞ ജൂണിൽ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം നേടി. കൂടുതൽ രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന ചികിത്സ വ്യാപകമായി പങ്കിടുന്നതിന് ഇതു വഴിയൊരുക്കി.
'യു.എ.ഇ സെൽ 19'ചികിത്സ ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിയിച്ച ശേഷമാണ് കോവിഡ് രോഗികൾക്ക് ഈ ചികിത്സ നൽകാൻ സർക്കാർ തീരുമാനമെടുത്തത്. കോവിഡ് വൈറസിനെ ചെറുക്കുന്നതിനും രോഗലക്ഷണങ്ങൾ കുറക്കാനും ഈ ചികിത്സ സഹായിക്കുന്നു. ഈ ചികിത്സയിലൂടെ രോഗിയുടെ രക്തത്തിൽനിന്ന് സ്റ്റെം സെല്ലുകൾ വേർതിരിച്ചെടുക്കുകയും ശ്വാസകോശത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൾമണറി ഡിസീസ്, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്നതിനും ഫലപ്രാപ്തിയുണ്ടായതായി അബൂദബി സ്റ്റെം സെൽ സെൻററിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.