അബൂദബി: തിരക്കേറിയ സമയം ലോറികളും ബസുകളും നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട വിലക്ക് അബൂദബി പൊലീസ് പുതുക്കി. ജനുവരി ഒന്നുമുതല്‍ എമിറേറ്റില്‍ പൊതുമേഖലയിലെ പ്രവൃത്തിസമയം മാറുന്ന സാഹചര്യത്തിലാണു മാറ്റം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6.30 മുതല്‍ ഒമ്പത് വരെയും വൈകീട്ട് മൂന്നു മുതല്‍ ആറു വരെയുമാണ് അബൂദബി നഗരത്തിൽ വിലക്ക്. അല്‍ ഐനില്‍ ഇതേ ദിവസങ്ങളില്‍ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് ട്രക്കുകള്‍ക്കും ബസുകള്‍ക്കും റോഡിലിറക്കുന്നതിന് വിലക്കുള്ളത്. നിയമം ലംഘിച്ച് റോഡിലിറങ്ങുന്ന വലിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയൻറും ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.