Posted On
date_range Updated On
date_range സാമൂഹിക വിഷയങ്ങളുമായി അബൂദബി പൊലീസിന്റെ റേഡിയോ പരിപാടി
അബൂദബി: 'നമ്മുടെ രാജ്യം, നമ്മുടെ ഉത്തരവാദിത്തം' എന്ന പേരില്‍ അബൂദബി പൊലീസ് പുതിയ റേഡിയോ പരിപാടി പ്രക്ഷേപണം ആരംഭിച്ചു.
വിവിധ സാമൂഹിക വിഷയങ്ങളും പൊലീസിന്റെ സേവനങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് പരിപാടി.
റോഡ് സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളും റേഡിയോ പരിപാടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ സുരക്ഷിത നഗരമെന്ന ഇമാറാത്തിന്റെ പെരുമ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. അബൂദബി എഫ്.എമ്മില്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ടിനാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.