Posted On
date_range Updated On
date_range സൺറൈസ് സ്‌കൂൾ അധ്യാപകൻ കോവിഡ് ബാധിച്ച് അബൂദബിയിൽ മരിച്ചു
അബൂദബി: അബൂദബി സൺറൈസ് ഇംഗ്ലീഷ് സ്‌കൂളിലെ ഹിന്ദി അധ്യാപകൻ കണ്ണൂർ കൂത്തുപറമ്പ് കോട്ടയംപൊയിൽ മട്ടാങ്കോട്ട് നാണുവിെൻറ മകൻ അനിൽകുമാർ വരക്കാത്ത (49) കോവിഡ് രോഗം ബാധിച്ച് അബൂദബിയിൽ മരിച്ചു. ഈ മാസം എട്ടുമുതൽ മുതൽ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
മാതാവ്: പരേതയായ സൗദാമിനി. ഭാര്യ: രജനി ഇതേ സ്‌കൂളിലെ കണക്ക് അധ്യാപികയാണ്. മക്കൾ: നിരഞ്ജന, ശീനിധി. ഇരുവരും അബൂദബി ഇന്ത്യൻ സ്‌കൂളിലെ എട്ടാം തരം, മൂന്നാം വിദ്യാർഥിനികളാണ്. സഹോദരങ്ങൾ: ബീന, വികാസ്, അജിത്കുമാർ, വിനീഷ്‌കുമാർ.
കേരള സോഷ്യൽ സെൻറർ അംഗമായിരുന്ന അനിൽകുമാറിെൻറ നിര്യാണത്തിൽ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു. മൃതദേഹം ബനിയാസിൽ ഞായറാഴ്ച രാവിലെ പതിനൊന്നരക്ക് സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.