അബൂദബി കെ.എം.സി.സി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിനോദ യാത്രയിൽ പങ്കെടുത്തവർ
അബൂദബി കെ.എം.സി.സി വിനോദയാത്ര സംഘടിപ്പിച്ചു
അബൂദബി: പ്രവാസത്തിന്റെ വിരസതയകറ്റാന്‍ അബൂദബി കെ.എം.സി.സി. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ അല്‍ ഐന്‍ മര്‍മൂം ഫാമിലേക്കും മുബസ്സറ പാര്‍ക്കിലേക്കും വിനോദയാത്ര സംഘടിപ്പിച്ചു.
ഫാം സന്ദര്‍ശത്തിനുശേഷം മുബസ്സറ പാര്‍ക്കിലെ ഫാമിലി കൂടിച്ചേരല്‍ അബൂദബി കെ.എം.സി.സി. തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി പി.വി. ജലാല്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഐന്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കലാം, മുസ്ലിം യൂത്ത് ലീഗ് തൃശൂര്‍ സെക്രട്ടറി അസീസ് മന്നലംകുന്ന് എന്നിവര്‍ അതിഥികളായി.
പ്രസിഡന്റ് ഫൈസല്‍ കടവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. കബീര്‍, അബൂദബി കെ.എം.സി.സി. തൃശൂര്‍ ജില്ല ട്രഷറര്‍ പി.എം. ഹൈദരലി, സി.കെ. ജലാല്‍, പി.പി. അഷറഫ്, മണ്ഡലം ഭാരവാഹികളായ കെ. ശാഹുല്‍ ഹമീദ്, പി.എം. നിയാസ്, കെ.എസ്. നഹാസ്, ബഷീര്‍ കടവില്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.