അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.പി. കൃഷ്ണകുമാര്‍ പ്രസിഡന്റായി തുടരും. റോയ് ഐ. വര്‍ഗീസാണ് വൈസ് പ്രസിഡന്റ്. ഷെറിന് വിജയനെ ജനറല്‍ സെക്രട്ടറിയായും നികേഷ് വലിയവളപ്പിലിനെ ട്രഷററായും തിരഞ്ഞെടുത്തു. കെ.ബി. ജയന് (ഓഡിറ്റര്‍), ടി.പി. അയ്യൂബ് (അസി. ഓഡിറ്റര്‍), സുനില്‍ ഉണ്ണികൃഷ്ണന്, ലതീഷ് ശങ്കര്‍, നിഷാം വെള്ളുത്തടത്തില്‍, പ്രദീപ് കുമാര്‍ കുറ്റിക്കോല്‍, റഫീഖ് ചാലില്‍ മുനമ്പത്ത്, ഇ.എസ്. ഉബൈദുല്ല, ഇ. റഷീദ്, സജീഷ് സുകുമാരന്‍ നായര്‍, കെ. സത്യന്, ഷബിന് പ്രേമരാജന്‍ (പ്രവര്‍ത്തക സമിതി അംഗങ്ങള്‍). യു.എ.ഇ സാമൂഹികക്ഷേമ മന്ത്രാലയ പ്രതിനിധികളായ അബ്ദുല്ല അഹമ്മദ് ഹുസൈന്, മുഹമ്മദ് അല്‍ മുഹൈര്‍ബി, അഹമ്മദ് അബ്ദുല്ല ആദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി ലായിന മുഹമ്മദ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.കെ. ബാലചന്ദ്രന് കണക്കുകളും 2022-23 വര്‍ഷത്തെ ബജറ്റും അവതരിപ്പിച്ചു. എ.എല്‍. സിയാദ് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എ.കെ. ബീരാന്‍കുട്ടി, യേശുശീലന്‍, ടി.എം. സലീം, ടി.കെ. മനോജ്, സി.പി. ബിജിത് കുമാര്‍, എന്‍.വി. മോഹനന്, ജോ. സെക്രട്ടറി എം. ശശികുമാര്‍ എന്നിവർ സംസാരിച്ചു. യു.എ.ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.