Posted On
date_range Updated On
date_range അബൂദബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടിയൊരുക്കി
അബൂദബി: പശ്ചിമേഷ്യയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ അബൂദബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ വ്യത്യസ്ത മത, സാംസ്കാരിക തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത ചടങ്ങ് സൗഹൃദം പങ്കുവെക്കുന്ന വേദിയായി. ‘ഒംസിയത്ത്’ എന്നുപേരിട്ട ചടങ്ങിനോടനുബന്ധിച്ച് റമദാൻ സുഹൂറും ഒരുക്കിയിരുന്നു.
ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത -സഹവർതിത്വ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി, കമ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.