ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ
Posted On
date_range Updated On
date_range അബൂദബി കിരീടാവകാശി ഖത്തറിലേക്ക്
അബൂദബി: അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ ചൊവ്വാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലേക്ക് പോകും. ചൊവ്വാഴ്ച ഖത്തറിലെത്തുന്ന അദ്ദേഹം അമീർ ശൈഖ് തമീമുമായി കൂടിക്കാഴ്ച നടത്തും. യു.എ.ഇക്കും ഖത്തറിനുമിടയിലെ സൗഹൃദം കൂടുതൽ ശക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് സന്ദർശനമെന്ന് യു.എ.ഇ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനൊപ്പം പശ്ചിമേഷ്യയിലെ സംഘർഷ സ്ഥിതികളും ഇരുവരും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.