അബൂദബി എയർപോർട്ടിന്​ പുതിയ സി.ഇ.ഒ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ അ​ഞ്ച്​ വാ​ണി​ജ്യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യു​ള്ള അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്സി​ന്‍റെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യി എ​ലി​ന സൊ​ർ​ളി​നി​യെ നി​യ​മി​ച്ചു. 2023 ജൂ​ൺ​മു​ത​ൽ ഈ ​പ​ദ​വി​യി​ൽ ഇ​ട​ക്കാ​ല ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​പ്പോ​ൾ പൂ​ർ​ണ ചു​മ​ത​ല​യാ​ണ്​ ന​ൽ​കി​യ​ത്. അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്​​സ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും പ്ര​സി​ഡ​ന്‍ഷ്യ​ൽ കോ​ർ​ട്ടി​ന്‍റെ പ്ര​ത്യേ​ക കാ​ര്യ ഉ​പ​ദേ​ശ​ക​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ ബി​ൻ ത​ഹ്​​നൂ​ൻ ആ​ൽ ന​ഹ്​​യാ​നാ​ണ്​ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ടെ​ർ​മി​ന​ൽ ‘എ’​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത്​ എ​ലി​ന​യാ​യി​രു​ന്നു. വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ എ​ലി​ന​ക്ക്​ 20 വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ട്.

Tags:    
News Summary - Abu Dhabi Airport has a new CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.