Posted On
date_range Updated On
date_range വേങ്ങര സ്വദേശി ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ദുബൈ: താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ് മരിച്ചത്.
ദുബൈ ഹോർലൻസിലാണ് സംഭവം. സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ആസ്പിറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു മരണം.
മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.