Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: തൃശൂർ പെരിഞ്ഞനം സ്വദേശി ദുബൈയിൽ നിര്യാതനായി. പൊൻമാണിക്കുടം വെങ്കിടങ്ങ് വീട്ടിൽ സത്യനാണ് മരിച്ചത്. 60 വയസായിരുന്നു. മുപ്പത് വർഷമായി പ്രവാസിയായ ഇദ്ദേഹം ദേരയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ഈമാസം ഒന്ന് മുതൽ ദുബൈ റാശിദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ആശുപത്രിയിലായതിനാൽ ഭാര്യ അജിതയെ സഹോദരങ്ങൾ നാട്ടിൽ നിന്ന് ദുബൈയിലെത്തിച്ചിരുന്നു. മക്കൾ: ശ്രീരാഗ്, അക്ഷയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇതിനായി നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.