എറണാകുളം സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ മുൻ സെക്രട്ടറി എൻ.വി നിസാർ (53) ഷാർജയിൽ നിര്യതാനായി. എറണാകുളം ആലുവ സ്വദേശിയാണ്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട്​ ദുബൈ അൽഖൂസ് ഖബർസ്ഥാനിൽ നടക്കും.

ദുബൈ അൽഖൂസ് അൽമനാർ സെന്‍റർ മദ്​റസയുടെ മലയാളം വിഭാഗം സെക്രട്ടറിയായിരുന്നു. ദുബൈ ഇറാനി ഹോസ്പിറ്റലിൽ ഫര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് സ്വന്തം സംരംഭം തുടങ്ങി. ഭാര്യ: സീനത്ത്, മക്കൾ: സഫ്‌വാൻ (കെയ്​റോ മെഡിക്കൽ കോളജ് വിദ്യാർഥി), നാമിയ, ഹാഫിസ് മുആദ്.

Tags:    
News Summary - A native of Ernakulam passed away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.