യാത്രക്കാരനിൽനിന്ന് ദുബൈ കസ്റ്റംസ് പിടികൂടിയ വസ്തുക്കൾ
ദുബൈ: മന്ത്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന വസ്തുക്കളുമായി ആഫ്രിക്കൻ സ്വദേശി ദുബൈ വിമാനത്താവളത്തിൽ പിടിയിലായി. ജീവനുള്ള പാമ്പ്, കുരങ്ങിന്റെ കൈ, ചത്ത പക്ഷി, കോട്ടൺ തുണിയിൽ പൊതിഞ്ഞ മുട്ടകൾ, ഏലസ്, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പേപ്പറുകൾ, ചതുരംഗക്കളം തുടങ്ങിയവയാണ് ഇയാളുടെ ലഗേജിൽ ഉണ്ടായിരുന്നത്.
സംശയം തോന്നിയ കസ്റ്റംസ് ലഗേജ് പരിശോധിച്ചപ്പോഴാണ് വിചിത്രമായ വസ്തുക്കൾ കണ്ടെത്തിയതെന്ന് അറബിക് ദിനപത്രമായ ഇമാറാത്തുൽ യൗ ം റിപ്പോർട്ട് ചെയ്തു. കൂടുതൽ പരിശോധനക്കായി പിടികൂടിയ വസ്തുക്കൾ ദുബൈ കസ്റ്റംസ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ഡിപ്പാർട്മെന്റിന് കൈമാറിയിരിക്കുകയാണ്.
പരിശോധനക്കുശേഷം മാത്രമേ ഇത് എന്തിനുള്ള വസ്തുക്കളാണെന്ന് വ്യക്തമാവൂ. സംഭവത്തിൽ പ്രതിയെ ദുബൈ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏത് രൂപത്തിലുള്ള കള്ളക്കടത്തും തടയുന്നതിന് ദുബൈ കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്ന് ടെർമിനൽ ഒന്നിലെ പാസഞ്ചർ ഓപറേഷൻസ് ഡിപ്പാർട്മെന്റ് സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു.
അപകടങ്ങളിൽനിന്ന് സമൂഹത്തിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ജാഗ്രതയോടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.