Posted On
date_range Updated On
date_range വിസിറ്റ് വിസയിലെത്തിയ കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: വിസിറ്റ് വിസയിലെത്തിയ കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശി പറമ്പത്ത് രതീഷ് (38) ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈ അൽ ഖൂസിലായിരുന്നു താമസം. ഡിസംബറിൽ വിസിറ്റിങ് വിസയിലെത്തിയ രതീഷ് വീണ്ടും വിസ പുതുക്കി. മൂന്ന് ദിവസം മുമ്പാണ് ഹാർഡ്വെയർ സ്ഥാപനത്തിൽ ജോലി തുടങ്ങിയത്. ജോലിക്കിടയിൽ കുഴഞ്ഞുവീണ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വ്യാഴാഴ്ച പുലർച്ച വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: പരേതനായ രവി. മാതാവ്: പ്രേമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, കെ.എം.സി.സി ഭാരവാഹികളായ ഇസ്മായിൽ, പി.വി. സിദ്ദീഖ് മരുന്നൻ, പി.കെ. റഫീഖ്, സുഹൃത്തുക്കളായ സന്ദീപ് പാട്യം, ത്രിശിൽ രാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.