ട്രെയിലറുകള്‍ക്ക് സുരക്ഷയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബൂദബി: വാഹനങ്ങളുടെ പിന്നില്‍ ഘടിപ്പിച്ചുകൊണ്ടുപോകുന്ന ചെറുതും വലുതുമായ ട്രെയിലറുകള്‍ക്ക് ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ അബൂദബി പൊലീസിെൻറ മുന്നറിയിപ്പ്. സുരക്ഷ വീഴ്ച കണ്ടെത്തിയാല്‍ 1000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ഓരോ വാഹനത്തിനും അനുയോജ്യമായ ട്രെയിലറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ട്രെയിലറിനു പിന്നില്‍ ബ്രേക്ക് ലൈറ്റും റിഫ്ലക്ടറും ഉണ്ടായിരിക്കണം. നിര്‍ബന്ധമായും പ്രത്യേക നമ്പര്‍ പ്ലേറ്റ് വേണം. ട്രെയിലറുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങാതിരിക്കുകയോ ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കാതിരിക്കുകയോ ചെയ്യാത്തവര്‍ക്ക് ഗതാഗത നിയമം ആര്‍ട്ടിക്കിള്‍ 96 പ്രകാരം 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.