കണ്ണൂർ, കാസർകോട് നിവാസികളായ എൽ.ഡി.എഫ് പ്രവർത്തകരുടെ കൺവെൻഷൻ

എൽ.ഡി.എഫ് പ്രവർത്തകരുടെ കൺവെൻഷൻ സംഘടിപ്പിച്ചു

ദുബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നതിനായി ദുബൈയിലെ കണ്ണൂർ, കാസർകോട് നിവാസികളായ എൽ.ഡി.എഫ് പ്രവർത്തകരുടെ കൺവെൻഷൻ ചേർന്നു. കണ്ണൂർ മണ്ഡലം സ്ഥാനാർഥി എം.വി. ജയരാജൻ കൺ​വെൻഷൻ ഓൺലൈനിൽ ഉദ്​ഘാടനം ചെയ്തു. ജുഡീഷ്യറിയെപ്പോലും നോക്കുകുത്തികളാക്കി, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെപ്പോലും ഇ.ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന ഭരണകൂട ഭീകരതയെ എതിർത്തു തോൽപിക്കാൻ അദ്ദേഹം മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ആവശ്യപ്പെട്ടു.

കാസർകോട് മണ്ഡലം സ്ഥാനാർഥി എം.വി. ബാലകൃഷ്ണനും യോഗത്തെ അഭിസംബോധന ചെയ്തു. മോഹൻ മോറാഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം എം.എ. ലത്തീഫ്, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും ലോക കേരളസഭ അംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്, വിൽസൺ, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, കെ.വി. സജീവൻ തുടങ്ങിയവർ സംസാരിച്ചു. ഇ.പി. രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.കെ. കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - A convention of LDF workers was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.