Posted On
date_range Updated On
date_range ഭിന്നശേഷിക്കാർക്ക് 500 സൗജന്യ പാർക്കിങ് കാർഡുകൾ
ഷാർജ: ഉപഭോക്തൃ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സേവനങ്ങളുടെ ഭാഗമായി ഷാർജ പൊലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡിപ്പാർട്മെൻറിലെ കസ്റ്റമർ ഹാപ്പിനസ് സെൻറർ ഭിന്നശേഷിക്കാർക്കായി 500 സൗജന്യ പാർക്കിങ് കാർഡുകൾ വിതരണം ചെയ്തതായി വകുപ്പ് ഡയറക്ടർ ലെഫ്. കേണൽ ഖാലിദ് മുഹമ്മദ് അൽ കേയ് പറഞ്ഞു. വികലാംഗർക്കായി ഇഷ്യൂ ചെയ്തതും പുതുക്കിയതുമായ കാർഡുകൾ അവരുടെ വസതിയിൽ എത്തിക്കുമെന്നും സേവനകേന്ദ്രങ്ങൾ സന്ദർശിക്കാതെതന്നെ എല്ലാ വർഷവും അവ സ്വയമേ പുതുക്കുമെന്നും ഖാലിദ് അൽകേയ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.