Posted On
date_range Updated On
date_range 4000 രൂപയുണ്ടോ; യു.എ.ഇയിൽ നിന്ന് മദീനയിലേക്ക് പറക്കാം
ദുബൈ: കുറഞ്ഞ ചിലവിൽ മദീനയിലേക്ക് പറക്കാൻ അവസരം തുറന്ന് വിസ് എയർ. അബൂദബിയിൽ നിന്ന് മദീനയിലേക്ക് 179 ദിർഹമിനാണ് (4000 രൂപ) വിസ് എയർ യാത്രയൊരുക്കുന്നത്. തിരിച്ചും ഇതേ നിരക്ക് തന്നെയാണ്. ഫെബ്രുവരി 14 മുതലാണ് സർവീസ് തുടങ്ങുക. ടിക്കറ്റ് വിൽപന തുടങ്ങി.
നിലവിൽ 600-1000 ദിർഹമാണ് അബൂദബിയിൽ നിന്ന് മദീനയിലേക്ക് ടിക്കറ്റ് നിരക്ക്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ് വിസ് എയർ. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് 179 ദിർഹമിന് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ് എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും. ദിവസവും മദീനയിലേക്ക് സർവീസുണ്ടാകും. കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനും മദീന കാണാനും ഈ വിമാനം ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.