അജ്​മാൻ അൽ ഹെലിയോ പാർക്കിൽ വൃക്ഷത്തൈകൾ നടുന്ന ഹാബിറ്റാറ്റ് സ്​കൂൾ കുട്ടികൾ

അജ്​മാൻ ഭരണാധികാരിയുടെ 40 വർഷം: 40 തൈകൾ നട്ട്​ വിദ്യാർഥികൾ

അജ്​മാൻ: അജ്​മാൻ ഭരണാധികാരി ശൈഖ്​ ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അധികാരത്തിലെത്തി 40 വർഷം തികയുന്നതി​െൻറ ആദരസൂചകമായി ഹാബിറ്റാറ്റ് സ്​കൂൾ ഗ്രൂപ്പി​െൻറ മൂന്ന് സ്​കൂളുകളിൽ നിന്ന്​ 40 കുട്ടികൾ അജ്​മാൻ അൽ ഹെലിയോ പാർക്കിൽ വൃക്ഷത്തൈകൾ നട്ടു. അജ്​മാൻ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെയാണ് കുട്ടികൾ തൈകൾ നട്ടത്. വരും തലമുറക്ക്​ മുതൽക്കൂട്ടായതിനാൽ ഓരോ മരങ്ങൾ നടുന്നതിലും നമ്മൾ സന്തോഷിക്കണമെന്ന്​ ഹാബിറ്റാറ്റ് സ്​കൂൾസ് ചെയർമാൻ ശൈഖ്​ സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.

രാഷ്​ട്രപിതാവായ ശൈഖ്​ സായി​ദ്​ ബിൻ സുൽത്താൻ ആൽ നെഹ്​യാ​​െൻറ പാത പിന്തുടരലാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കാമെന്ന വാഗ്​ദാനമാണ് മരങ്ങൾ നടു​േമ്പാൾ നിറവേറുന്നതെന്ന് ഹാബിറ്റാറ്റ് സ്​കൂൾ മാനേജിങ് ഡയറക്​ടർ ഷംസുസമാൻ പറഞ്ഞു. ഹാബിറ്റാറ്റ് സ്​കൂൾ, അക്കാദമിക്​സ്​ ആൻഡ് ഇന്നൊവേഷൻ ഡീൻ വസീം യൂസഫ് ഭട്ട് ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു. അൽ ഹെലിയോ പാർക്ക് ഗാർഡൻ സൂപ്പർവൈസർ ബദ്രിയ അലി അൽ ഷെഹ്ഹി, ഹാബിറ്റാറ്റ് സ്​കൂൾ ചീഫ് അഡ്​മിനിട്രേറ്റിവ് ഓഫിസർ സുനിത ചിബ്ബർ, ഹാബിറ്റാറ്റ് സ്​കൂൾ മീഡിയ കോഓഡിനേറ്റർ റൊസിൻ കെ. ജോൺ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.