റാ​സ​ല്‍ഖൈ​മ​യി​ല്‍ 368 ത​ട​വു​കാ​ര്‍ക്ക് മോ​ച​നം

റാ​സ​ല്‍ഖൈ​മ: വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ റാ​ക് ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന 368 പേ​രെ മോ​ചി​പ്പി​ക്കാ​ന്‍ യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ ഉ​ത്ത​ര​വ്.

ത​ങ്ങ​ളു​ടെ തെ​റ്റു​ക​ള്‍ മ​ന​സ്സി​ലാ​ക്കി കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും സേ​വ​നം ചെ​യ്യു​ന്ന​വ​രാ​യി ജീ​വി​തം തു​ട​രാ​ന്‍ ഇ​വ​ര്‍ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് ശൈ​ഖ് സ​ഊ​ദ് ആ​ശം​സി​ച്ചു. റ​മ​ദാ​നി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ചേ​ര്‍ന്ന് സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​ന്‍ ത​ട​വി​ല്‍നി​ന്ന് മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്കാ​ക​ട്ടെ​യെ​ന്ന് റാ​ക് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - 368 prisoners released in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.