ഷാ​ർ​ജ​യി​ൽ 225 ദി​ർ​ഹ​മി​ന് അ​ൺ​ലി​മി​റ്റ​ഡ് ബ​സ്​ യാ​ത്ര

ഷാ​ർ​ജ: പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​വാ​നും യാ​ത്ര​ക്കാ​ർ​ക്ക് മെ​ച് ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​വാ​നു​മാ​യി ‘മു​വാ​സ​ലാ​ത്ത്​’ കാ​ർ​ഡു​മാ​യി ഷാ​ർ​ജ ഗ​താ​ഗ​ത വി​ഭാ​ഗം. 225 ദി​ർ​ഹം ച​ലി​വി​ട്ട് കാ​ർ​ഡ് ക​ര​സ്​​ഥ​മാ​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന് ഷാ​ർ​ജ​യി​ലെ​മ്പാ​ടും ഒ​രു മാ​സം പ​രി​ധി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യു​വാ​നാ​വും. നി​ല​വി​ൽ സാ​ധാ​ര​ണ യാ​ത്ര​ക്ക് എ​ട്ട് ദി​ർ​ഹ​മാ​ണ് നി​ര​ക്ക്.

സാ​യ​ർ കാ​ർ​ഡ് കൈ​യി​ലു​ള്ള​വ​ർ​ക്ക് 6.50 ദി​ർ​ഹ​ത്തി​ന് യാ​ത്ര ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. എ​ന്നാ​ൽ സാ​യ​ർ കാ​ർ​ഡ് ഉ​ള്ള യാ​ത്ര​ക്കാ​ര​ൻ സ്​​ഥി​ര​മാ​യി 25 ദി​വ​സം യാ​ത്ര ചെ​യ്യു​മ്പോ​ൾ 325 ദി​ർ​ഹം ചി​ല​വ് വ​രും. സാ​യ​ർ കാ​ർ​ഡി​ല്ലാ​ത്ത യാ​ത്ര​ക്കാ​ര​ന് ഇ​ത്ര ദി​വ​സം യാ​ത്ര ചെ​യ്യാ​ൻ 400 ദി​ർ​ഹം വേ​ണം. ഇ​താ​ണ് 225 ദി​ർ​ഹ​ത്തി​ന് ല​ഭ്യ​മാ​കു​ന്ന​ത്. കാ​ർ​ഡു​ക​ൾ ൈഡ്ര​വ​റു​ടെ കൈ​യി​ൽ നി​ന്നും ജു​ബൈ​ലി​ലെ പ്ര​ധാ​ന ടെ​ർ​മി​ന​ലി​ൽ നി​ന്നും വാ​ങ്ങാ​ൻ കി​ട്ടും. കാ​ർ​ഡി​ലെ ബാ​ല​ൻ​സ്​ പ​രി​ശോ​ധി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ബ​സു​ക​ളി​ൽ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ലു​ടെ സാ​ധി​ക്കും. സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും ബോ​ധി​പ്പി​ക്കു​വാ​ൻ 600525252 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാം.

Tags:    
News Summary - 225 dirham-unlimited bus-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.