ഷാർജ: അറബ് മേഖലയുടെ സാംസ്കാരിക ആസ്ഥാനത്ത് ഒരുമാസം നീളുന്ന ഫിക്റാ ഗ്രാഫിഖ് ഡിസൈൻ ബിനാലെ വരുന്നു. സമകാലികവും ചരിത്രപരവുമായ ഗ്രാഫിക് ഡിസൈൻ ബിനാലെയിൽ, ശിൽപശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവ നടക്കുമെന്ന് ഫിക്റാ സ്ഥാപകൻ സലീം ആൽ ഖാസിമി പറഞ്ഞു. ഗ്രാഫിക് ഡിസൈനിനെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള കലാപരമായ വഴിയാണ് ബിനാലെ. േപ്രം കൃഷ്ണ മൂർത്തി, എമിലി സ്മിത്ത്, നം കീം തുടങ്ങിയ മൂന്ന് പ്രശസ്ത കലാകാരൻമാർ ബിനാലെയിലെത്തുമെന്ന് സലീം പറഞ്ഞു.
'മിനിസ്റ്ററി ഓഫ് ഗ്രാഫിക് ഡിസൈൻ' എന്ന പ്രമേയത്തിലായിരിക്കും ബിനാലെ നടക്കുക. രാജ്യം മുന്നോട്ട് വെക്കുന്ന ചിന്തകളെ കലാപരമായി ആവിഷ്ക്കരിക്കുകയാണ് ബിനാലെയുടെ പ്രഥമ പ്രധാന ലക്ഷ്യം. 1970–80 കാലഘട്ടത്തിൽ ഡിസൈൻ രംഗത്ത് പ്രവർത്തിച്ചിരുന്ന ഹിഷാം ആൽ മദ്ലൂമിനെ പോലുള്ള കലാകാരൻമാർ ഉയർത്തിവെച്ച ആവിഷ്ക്കാരങ്ങൾ ബിനാലെക്ക് മാറ്റ് കൂട്ടും. 2006ലാണ് ഫിക്റാ പ്രവർത്തനം തുടങ്ങുന്നത്. ഇംഗ്ലീഷ് മുദ്രണ കലക്ക് സമാനമായ രീതിയിൽ അറബിക് അച്ചടി വിദ്യയെ വികസിപ്പിച്ചതിൽ പ്രഥമ സ്ഥാനം ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.