ദുബൈ: പ്രവാസി ഹാജിമാരുടെ പാസ്പോർട്ട് സൗദി സർക്കാറിന് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് പ്രയാസരഹിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ അൻവർ നഹയും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറും കേന്ദ്ര ന്യൂനപക്ഷ ഹജ് കാര്യ മന്ത്രി മുക്താർ നഖ്‌വിക്ക് നിവേദനം നൽകി. മെയ് 15നാണ് ഹാജിമാരുടെ പാസ്പോർട്ട് സിസ്റ്റം മുഖേന സൗദി ഭരണകൂടത്തിന് നൽേകണ്ടത്.
ഇതനുസരിച്ച് ഏപ്രിൽ 15 നുള്ളിൽ പാസ്പോർട്ട് സമർപ്പിക്കാനാണ് ഹജ്ജ് കമ്മിറ്റി സർക്കുലറിൽ നിർദേശിക്കുന്നത്.ഹജ് കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ തീർത്ഥാടകർ മടങ്ങിയെത്തുക സെപ്റ്റംബർ പത്തിനാണ്.
ഫലത്തിൽ അഞ്ച് മാസത്തോളം പാസ്പോർട്ട് കൈയ്യിലില്ലാത്തത് മൂലം ഹജ് കഴിഞ്ഞ് കൃത്യസമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെ നിരവധി ഹാജിമാർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും.
ഇതു വ്യക്തമാക്കി സുപ്രിം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ തയാറാക്കിയ വിശദ പരാതി സംഘം കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചു. വിഷയത്തിന് അടിയന്തര പരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി കെ.എം.സി.സി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.