ഭിക്ഷാടന മാഫിയ: സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം അപകടകരം 

റാസല്‍ഖൈമ: കേരളത്തില്‍ ഭിക്ഷാടന മാഫിയ  പ്രവര്‍ത്തനം സജീവമാണെന്ന  പ്രചാരണത്തിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങളെന്ന് യുവകലാ സാഹിതി സെമിനാര്‍. 
‘കേരളത്തിലെ ഭിക്ഷാടന മാഫിയ’ പ്രവാസി മലയാളികളുടെ വേവലാതികള്‍ എന്ന വിഷയത്തില്‍ റാസല്‍ഖൈമയില്‍  സംഘടിപ്പിച്ച സെമിനാറില്‍ മാധ്യമ പ്രവര്‍ത്തക തന്‍സി ഹാഷിര്‍ മുഖ്യ പ്രഭാഷണം നടത്തി. 
കൗൺസലർ ഡോ. സാജിദ് കടക്കല്‍,  ഹിഷാം അബ്​ദുസലാം, അഡ്വ. ബഷീര്‍, അമ്പലപ്പുഴ ശ്രീകുമാര്‍, എ.കെ. സേതുനാഥ്, മഹ്റൂഫ് പോതിയാല്‍, അക്ബര്‍ ആലിക്കര, ഷറഫുദ്ദീന്‍, ജോര്‍ജ് സാമുവല്‍, എം.ബി. അനീസുദ്ദീന്‍, നാസര്‍ ചേതന, അറഫാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 
ഷിബിന റസീം, ഷീന നജ്മുദ്ദീന്‍, നിത സജിന്‍, ലിജി താഹ, ശൈലജ, നിതിന്‍ സുരേഷ്, സബിന്‍ വെള്ളല്ലൂര്‍, സുദര്‍ശനന്‍ മോങ്ങാടി, സുമേഷ് മഠത്തില്‍ എന്നിവര്‍   ചര്‍ച്ചയില്‍ പങ്കെടുത്തു. യുവകലാ സാഹിതി യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. നജ്മുദ്ദീന്‍ ചര്‍ച്ച നിയന്ത്രിച്ചു. 
റാക് യുവകലാ സാഹിതി പ്രസിഡന്‍റ് സന്ദീപ് വെള്ളല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മോഹന്‍ പങ്കത്ത് നന്ദിയും പറഞ്ഞു.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.