നാദാപുരം സ്വദേശി ഷാർജയിൽ വാഹനമിടിച്ച്​ മരിച്ചു

ഷാർജ: കോഴിക്കോട് നാദാപുരം കടമേരി കുഞ്ഞാലി മാസ്​റ്ററുടെ മകനും ഷാർജ മലീഹയിലെ അഡ്നോക്ക് പെേട്രാൾ പമ്പിലെ സൂപ്പർവൈസറുമായ  താഴെ പനങ്ങാട് അബ്​ദുൽ റഫീഖ്  (29) മലീഹയിൽ  വാഹനാപകടത്തിൽ മരണപ്പെട്ടു. ദൈദിലെ താമസ സ്​ഥലത്തിനടുത്ത പള്ളിയിൽ ജുമുഅ നമസ്​കരിച്ച്,  മലീഹയിലെ ജോലി സ്​ഥലത്തിനടുത്തുള്ള റോഡോരത്തു കൂടെ നടന്ന് പോ കുകയായിരുന്ന റഫീഖിനെ സുഡാനി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണാണ്​ മരണം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമെന്ന് സ്​ഥാപിക്കാൻ ൈഡ്രവർ ശ്രമിച്ചെങ്കിലും സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്​ മരണ കാരണം ൈഡ്രവറുടെ പിഴവാണെന്ന് സ്​ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പാണ് ഇവിടെ ഉണ്ടായിരുന്ന ഭാര്യ റഹീമയെയും ഒന്നര വയസുള്ള മകനെയും നാട്ടിലേക്ക് അയച്ചത്.

റൂമിലെ വൈദ്യുതി, ഇൻറർനെറ്റ് , ഭക്ഷണ ബില്ലുകൾ ഇന്നലെ കൊടുത്ത് തീർത്തേത്ര. എന്തിനാണ് ഇത്ര തിരക്കിട്ട് തീർക്കുന്നതെന്ന് കൂടെ താമസിച്ചവർ ചോദിച്ചപ്പോൾ മനുഷ്യ​​​​െൻറ കാര്യമല്ലേ, എല്ലാം തീർക്കേണ്ട സമയത്ത് തീർക്കണം എന്നായിരുന്നുവെെത്ര മറുപടി. മാതാവ്: സുലൈഖ. ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.