റാസല്‍ഖൈമ: റാക് ഹാഫ് മാരത്തോണില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും കെനിയന്‍ താരങ്ങള്‍ ആധിപത്യം നിലനിര്‍ത്തി. കൈയെത്തും ദൂരത്ത് നിന്ന് ലോക റെക്കോര്‍ഡുകള്‍ വഴുതി പോകുന്നതിനും റാസല്‍ഖൈമയിലെ ആവേശകരമായ മല്‍സരം വീക്ഷിക്കാനെത്തിയവര്‍ സാക്ഷിയായി. വനിതാ വിഭാഗത്തില്‍ രണ്ട് സെക്കൻറിെൻറയും പുരുഷ വിഭാഗത്തില്‍ 19 സെക്കൻറിെൻറയും വ്യത്യാസത്തിലാണ് ലോക റെക്കോര്‍ഡുകള്‍ വഴുതിയത്. രണ്ട് എത്യോപ്യന്‍ താരങ്ങളെ ഒഴിച്ചാൽ പുരുഷ-വനിതാ വിഭാഗത്തില്‍ ആദ്യ പത്തില്‍ എട്ട് സ്ഥാനങ്ങളും അലങ്കരിച്ചത് കെനിയന്‍ താരങ്ങള്‍ തന്നെയാണ്. പുരുഷ വിഭാഗത്തില്‍ ബെദന്‍ കരോക്കി (58:42 കെനിയ), ജെമല്‍ യെമിര്‍ (59:00 എത്യോപ്യ), അലക്സ് കിബറ്റ് (59:06 കെനിയ), വനിതാ വിഭാഗത്തില്‍ ഫാന്‍സി ചെമുത്തയ് (64:53 കെനിയ), മേരി കെയ്ത്തനി (64:55 കെനിയ), കരോലിന്‍ കിപ്കിറുയ് (65:07 കെനിയ) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലത്തെി. സെര്‍സനെ താഡസ് (58:23), ജോസിലിന്‍ ജെപ്കോസ്ഗെ (64:51) എന്നിവരാണ് ഹാഫ് മരത്തോണില്‍ ലോക റെക്കോര്‍ഡുകൾ കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ തുടങ്ങിയ മരത്തോണ്‍ വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ റാക് കോര്‍ണിഷിലെത്തിയിരുന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. മല്‍സരത്തിനൊടുവില്‍ സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.