ദുബൈ: ഗൾഫ് മേഖലയിലെ പ്രമുഖ ഒാർത്തഡോക്സ് ദേവാലയമായ ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിെൻറ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് ആരംഭിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം നിർവഹിക്കും. വിശ്വാസത്തിനും പ്രവർത്തനത്തിനും പൂർണ സ്വാതന്ത്യവും സൗകര്യങ്ങളും ഒരുക്കി നൽകുന്ന യു.എ.ഇ ഭരണാധികാരികളോട് സമൂഹം കടപ്പെട്ടിരിക്കുന്നുവെന്ന് ജൂബിലി ഒരുക്ക വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ കാതോലിക്കാ ബാവ പറഞ്ഞു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പദ്ധതി പ്രഖ്യാപനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ പ്രാർഥനാ ചടങ്ങുകളിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പോലീത്താ, മുൻ വികാരി സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പാ എന്നിവർ സഹ കാർമ്മികരാകും. വൈകിട്ട് പൊതു സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി മുഖ്യാതിഥിയാകും. നൂറോളം ഗായകർ അടങ്ങിയ ജൂബിലി ക്വയർ ഗാനങ്ങൾ ആലപിക്കും. എത്യോപ്യൻ ഓർത്തഡോക്സ് സഭാംഗങ്ങളുടെ ഗാനമഞ്ജരിയും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടാകും.
വാർത്താ സമ്മേളനത്തിൽ മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്, ജനറൽ കൺവീനർ ടി.സി ജോർജ്, ഇടവക ട്രസ്റ്റി മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജോസ് ജോൺ, പി.കെ. ചാക്കോ എന്നിവരും സംബന്ധിച്ചു.
1958-ൽ നാലു കുടുംബങ്ങളായി ആരംഭിച്ച കൂട്ടായ്മ 1968-ൽ 35 അംഗങ്ങൾ ചേർന്നാണ് സെൻറ് തോമസ് ഓർത്തഡോക്സ് അസോസിയേഷൻ എന്ന പേരിൽ കോൺഗ്രിഗേഷൻ രൂപവത്കരിച്ചത്. 1972 ൽ അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് ആൽ മക്തൂം ദേവാലയം നിർമ്മിക്കാൻ സബീൽ ഈസ്റ്റിൽ 68000 ചതുരശ്ര അടി സ്ഥലം സൗജന്യമായി അനുവദിക്കുകയായിരുന്നു. നിലവിൽ 3000 കുടുംബങ്ങൾ ഇടവക അംഗങ്ങളായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.