??? ?????? ????????? ?????? ???????????????????

സി.ബി.എസ്.ഇ ദേശീയ ബാഡ്മിൻറണില്‍ സ്വര്‍ണതിളക്കവുമായി മലയാളി സഹോദരങ്ങള്‍

ദുബൈ : സി.ബി.എസ്.ഇ നടത്തിയ ദേശീയ  സ്കൂള്‍  ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ  ദുബൈയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് മൂന്ന്  സ്വർണ്ണം  നേടിക്കൊടുത്ത് മലയാളികുട്ടികൾ മിന്നും താരങ്ങളായി .  ദുബൈ   ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നിദ നജീബും സഹോദരന്‍ അവർ ഓൺ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നബ്ഹാൻ നജീബുമാണ്  അഭിമാനമായത്.  മലപ്പുറം വെളിയങ്കോട് സ്വദേശിയും ദുബൈയില്‍ വ്യവസായിയുമായ മുഹമ്മദ്‌ നജീബി​​െൻറയും തിരൂര്‍ പുറത്തൂര്‍  മുട്ടനൂരിലെ എന്‍.പി സുമയ്യയുടെയും മക്കളാണിവർ.
ഈയിടെ രാജസ്ഥാനിലെ ആൽവാറിൽ നടന്ന സിബിഎസ്ഇ ദേശീയ ബാഡ്മിൻറണിൽ അണ്ടര്‍ 19 ടീം ചാമ്പ്യന്‍ഷിപ്പിലും മിക്സഡ്‌ ഡബിള്‍സിലും പോരാടിയ നിദ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കി. അണ്ടര്‍ 14 ഡബിള്‍സിലാണ് നബ്ഹാന്‍ സ്വര്‍ണ്ണം നേടിയത്. അണ്ടർ 19  മിക്സഡ്  ഡബിൾസിൽ രാജസ്ഥാന്‍ സെന്‍ട്രല്‍  അക്കാദമിയിലെ ദേശീയ ചാമ്പ്യന്‍ ഹര്‍ഷനായിരുന്നു  നിദയുടെ പങ്കാളി.    2016ല്‍ ബാഡ്മിന്‍റനില്‍ ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിന് ആദ്യ സ്വര്‍ണം നേടിക്കൊടുത്ത നിദ  2013ലെ ജി.സി.സി ഓപണ്‍ ബാഡ്മിൻറൻ മുതൽ  കളിച്ച  മല്‍സരങ്ങളിലെല്ലാം ട്രോഫിയുമായാണ് മടക്കം. 
നിദയുടെ പാത പിന്തുടര്‍ന്ന അനിയന്‍ നബ്ഹാന്‍ നജീബും ജൂനിയര്‍  ചാമ്പ്യന്‍ഷിപ്‌   കോര്‍ട്ടിലെ സ്ഥിരം വിജയിയാണ്  .  നാട്ടിലെത്തിയാലും  ഇവര്‍ പേരെടുത്ത കളിക്കാരാണ്. കഴിഞ്ഞ രണ്ടു വര്‍ഷം മലപ്പുറം ജില്ലാ ടീമില്‍ നിദയും കോഴിക്കോടിനു വേണ്ടി നബ്ഹാനും കളത്തിലിറങ്ങി ട്രോഫിയുമായാണ് മടങ്ങിയത് .സൈനാ നെഹ്‍വാളിനെ പരിശീലിപ്പിച്ച കോഴിക്കോട് സ്വദേശി നാസറി​​െൻറ ശിക്ഷണം ആത്മവിശ്വാസം കൂട്ടിയതായി ഇരുവരും പറയുന്നു.  ഗള്‍ഫിൽ ശ്രീലങ്കന്‍ സ്വദേശി  അസ്ഫാസാണ് കോച്ച്.  
കുട്ടിക്കാലം മുതലേ ബാഡ്മിൻറന്‍ പ്രേമിയാണ്‌ പിതാവ് നജീബ്. താൻ കണ്ട കായിക സ്വപ്‌നങ്ങള്‍ മക്കളിലൂടെ സാധ്യമാക്കണമെന്ന പിതാവിന്‍റെ ആഗ്രഹം മക്കള്‍ ഏറ്റെടുക്കുകയായിരുന്നു.   ദിവസവും  കാലത്ത് രണ്ട് മണിക്കൂര്‍ പരിശീലനം ഇവരുടെ ദിനചര്യയാണ്.    കളിക്കിടയിൽ  അക്കാദമിക് മേഖലയിലും  മികവ് പുലര്‍ത്തുന്നുണ്ട് ഈ ചാമ്പ്യന്മാര്‍.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.