അന്താരാഷ്​ട്ര ഫാൽകൺറി ഉത്സവം തിങ്കളാഴ്​ച തുടങ്ങും

അബൂദബി: നാലാമത്​ അന്താരാഷ്​ട്ര ഫാൽകൺറി ഉത്സവം (​െഎ.എഫ്​.എഫ്​) തിങ്കളാഴ്​ച അബൂദബിയിൽ ആരംഭിക്കും. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ രക്ഷാകർതൃത്വത്തിലാണ്​ ഉത്സവം. 90ലേറെ രാജ്യങ്ങളിൽനിന്നുള്ള 700ലധികം ഫാൺക്കൺ പരിശീലകർ, വിദഗ്​ധർ, ഗവേഷകർ, യുനെസ്​കോ പ്രതിനിധികൾ, സഹകരണ സംഘങ്ങൾ, അന്താരാഷ്​ട്ര ഫാൽക്കൺറി സ്​കൂളുകൾ എന്നിവ പ​െങ്കടുക്കുന്ന ഉത്സവം ഡിസംബർ ഒമ്പതിനാണ്​ സമാപിക്കുക.റീമ തലാൽ റിസോർട്ടിലെ സഹ്​റവി ക്യാമ്പിലാണ്​ ആദ്യ ദിനങ്ങളിലെ പരിപാടികൾ നടക്കുക. ഡിസംബർ എട്ട്​, ഒമ്പത്​ തീയതികളിൽ അബൂദബി ഖലീഫ പാർക്കിലായിരിക്കും പരിപാടികൾ.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.