അബൂദബി: കല-സാംസ്കാരിക സംഘടനയായ നൊസ്റ്റാള്‍ജിയ അബൂദബിയുടെ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ നൃത്ത-സംഗീത-ഹാസ്യ പരിപാടി ‘നൊസ്റ്റാള്‍ജിയ വർണോത്സവം’ അബൂദബി മലയാളി സമാജത്തില്‍ നടന്നു. നൊസ്റ്റാള്‍ജിയ പ്രസിഡൻറ് നഹാസിെൻറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബൂദബി മലയാളി സമാജം പ്രസിഡൻറ് വക്കം ജയലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാത്തുകുട്ടി കടോണ്‍ മുഖ്യാതിഥിയായിരുന്നു. സമാജം ജനറ ല്‍സെക്രട്ടറി എ.എം. അന്‍സാര്‍, സമാജം കോഒാഡിനേഷന്‍ ചെയര്‍മാന്‍ ടി.എ. നാസര്‍, നൊസ്റ്റാള്‍ജിയ രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, എവര്‍സേഫ് എം.ഡി സജീവ്, ലുലു ഗ്രൂപ്പ് പ്രതിനിധി സലിം ചിറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൊസ്റ്റാള്‍ജിയ ജനറ ല്‍സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറര്‍ സുധീര്‍ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ഗാനമേള, ഹാസ്യവിരുന്ന് മറ്റു കലാപരിപാടികൾ എന്നി അരങ്ങേറി. നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ് സീസണ്‍^രണ്ട് ചിത്രരചന വിജയികള്‍ക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.