ഷാര്‍ജ: യു.എ.ഇ ദേശാഭിമാനി ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറയും എ. കെ.ജിയുടെയും സ്മരണ പുതുക്കി. വർഗീയ ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യയെ വരിഞ്ഞു മുറുക്കുന്ന വർത്തമാന കാലത്തിൽ മതേതരത്വവും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച രണ്ടു മഹാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ആവേശം പകരുന്നതാതെന്ന് എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മറ്റി അംഗം പ്രശാന്ത് അഭിപ്രായപ്പെട്ടു. ഇ എം എസ്സും കേരളാ വികസനവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ ബില്ലും സമ്പൂർണ്ണ സാക്ഷരതയും ജനകീയാസൂത്രണവും തുടങ്ങി നവകേരളം പടുത്തുയർത്തിയ ഓരോ നയങ്ങളിലും ഇ.എം.എസിെൻറ പങ്കും ഇടതുപക്ഷ സർക്കാരുകളുടെ വികസന കാഴ്ചപ്പാടുകളും വേറിട്ടതും മാതൃകാപരവും ആയിരുന്നു. എ കെ ജി എന്ന മഹാനായ അധ്യാപകനെ മാതൃകയാക്കേണ്ടതാണെന്ന് ൾഫ് മോഡൽ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. നജീദ് അഭിപ്രായപ്പെട്ടു.
എന്‍. കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുരേന്ദ്രൻ വേങ്ങര സ്വാഗതവും പ്രദീപ് തോപ്പില്‍ നന്ദിയും പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.