മലയാളികൾ ഉൾപ്പെട്ട കൊച്ചു ഫുട്‌ബാൾ  സംഘം ഇംഗ്ലണ്ടിലേക്ക്

ദുബൈ : കുട്ടികള്‍ക്കും കൗമാരക്കാർക്കുമായി അബുദബിയിൽ നടത്തിയ  മാഞ്ചസ്റ്റർ എഫ്.സി ഫുട്‌ബാൾ ടൂർണമ​െൻറിലെ ജേതാക്കളായ ഇന്ത്യന്‍ കുട്ടിപ്പട്ടാളം വിദഗ്ധ പരിശീലനത്തിനായി  ഇംഗ്ലണ്ടിലേക്ക്.  അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന മാഞ്ചസ്റ്റർ സിറ്റി എഫ്.സി അബുദാബി കപ്പ്  ടൂർണമ​െൻറിൽ അണ്ടർ 10  വിഭാഗം ചാമ്പ്യന്മാരായ ദുബൈ ജെംസ് കിൻഡർ  ഗാർട്ടൻ ടീമിലെ മലയാളികളടക്കമുള്ള 12  അംഗ ടീമാണ് അപൂർവ്വ സൗഭാഗ്യത്തിന് അർഹരായത്. ഇതിൽ എട്ടുപേർ പേർ മലയാളി വിദ്യാർഥികളാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലെ 24 ടീമുകൾ മാററുരച്ച ടൂർണമ​െൻറിൽ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ടീമിനെ പെനാൽട്ടി ഷൂട്ടൗട്ടിലാണ് കിൻഡർ ഗാർട്ടൻ തോൽപ്പിച്ചത്. ജേതാക്കൾക്ക് പാരിതോഷികമായി സംഘാടകര്‍ പ്രഖ്യാപിച്ചതാണ് വിദേശ പര്യടനവും പരിശീലനവും. 
 പാലക്കാട് സ്വദേശികളായ മുഹമ്മദ്‌ ഹാത്വിം അലി ഫാറൂഖ് ,  ആര്യന്‍ ഹരിദാസ്, തൃശൂര്‍ സ്വദേശികളായ സെഹല്‍ ഷിബു, നവനീത് ഷൈന്‍, ഐദന്‍ നദീര്‍, മലപ്പുറം സ്വദേശി മുഹമ്മദ് മുബീന്‍ , തിരുവനതപുരം സ്വദേശികളായ വിനയ് കൃഷ്ണന്‍, ജുവാന്‍ ജോര്‍ജ്ജ് എന്നിവരാണ് മലയാളി താരങ്ങള്‍.  ബാക്കി നാലുപേര്‍ മുംബൈ, ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരും .  എറണാകുളം വരാപ്പുഴ സ്വദേശി അരുണ്‍ പ്രതാപാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.  കേരള അണ്ടര്‍ 16,വിവ കേരള അണ്ടര്‍ 19 ടീമുകളുടെ  പരിശീലകനായിരുന്നു അരുണ്‍ പ്രതാപ് അഞ്ചു വര്‍ഷമായി ദുബൈയില്‍ കെ.ജി.എസ് വിദ്യാര്‍ത്ഥികുടെ കോച്ചാണ്.  
          ഇംഗ്ലണ്ടിലെ  മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ആസ്ഥാനമായ ഇത്തിഹാദ് ക്യാമ്പസില്‍  ലോക പ്രശസ്ത കോച്ചുമാരായിരിക്കും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. യാത്രയും ഒരാഴ്ച്ചത്തെ താമസവും ഭക്ഷണവും കോച്ചിങ്ങിനാവശ്യമായ സാധനസാമഗ്രികളും അടക്കം എല്ലാം ഇവര്‍ക്ക് സൗജന്യമാണ്.   കോച്ച് അരുണ്‍ പ്രതാപും പോകുന്നുണ്ട്.
            മാഞ്ചസ്റ്റർ സിറ്റി എഫ്.സി അബുദബി കപ്പി​െൻറ പ്രഥമ പതിപ്പിൽ അണ്ടര്‍ 12 വിഭാഗത്തില്‍ അബുദാബി ത്വിസ്റ്റില്‍ ഫുട്ബാള്‍ ക്ലബ്ബും അണ്ടര്‍ 14, 16 എന്നിവയില്‍ അല്‍ ജസീറ ക്ലബ്ബുമാണ് ജേതാക്കള്‍. ഇവർക്ക് മാഞ്ചസ്റ്റർ സിറ്റി പരിശീലകർ യു.എ.ഇ യില്‍ പരിശീലനം നൽകു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.