രണ്ട്​ പെരുന്നാളും വേനൽക്കാല അവധിക്കിടെ; പ്രവാസികൾക്ക്​ ആഹ്ലാദം

അബൂദബി: ഇൗ വർഷത്തെ സ്കൂൾ വേനൽക്കാല അവധിക്കിടെ ചെറിയ പെരുന്നാളും വലിയ പെരുന്നാളും വരുന്നതിനാൽ പ്രവാസി കുടുംബങ്ങൾ ആഹ്ലാദത്തിൽ. വേനലവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയാൽ രണ്ട് പെരുന്നാളുകളും ആഘോഷിച്ചതിന് ശേഷം തിരിച്ചുവന്നാൽ മതിയെന്നതാണ് ഇത്തവണത്തെ വേനൽക്കാല അവധിയെ സവിശേഷമാക്കുന്നത്. യാത്രാപ്രയാസങ്ങളും യാത്രാചെലവും വലിയ അളവിൽ കുറയുമെന്നതും പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാണ്. 
ഇൗ വർഷം പതിവിൽ കവിഞ്ഞ വേനൽക്കാല അവധി ദിനങ്ങൾ ലഭിക്കുമെന്നതും പ്രവാസികളെ സന്തോഷിപ്പിക്കുന്നു. സ്കൂൾ പൂട്ടി ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും ശേഷം തുറക്കുേമ്പാൾ സാധാരണ ലഭിക്കുന്നതിലേറെ 13 ദിവസമാണ് അധികം കിട്ടുക. മന്ത്രിസഭ അംഗീകരിച്ച ഏകീകൃത സ്കുൾ കലണ്ടർ പ്രകാരം ഇൗ വർഷത്തെ വേനൽക്കാല അവധി ജൂൺ 23ന് ആരംഭിച്ച് സെപ്റ്റംബർ ഒമ്പതിന് അവസാനിക്കും. ജൂൺ 22 ആയിരിക്കും അവസാനത്തെ പ്രവൃത്തി ദിനം. സെപ്റ്റംബർ പത്തിന് സ്കൂൾ തുറക്കും. ദുബൈ വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) സ്വകാര്യ സ്കൂളുകളുടെ അവധിദിനമായി പ്രഖ്യാപിച്ചതും ഇതേ ദിനങ്ങളിലാണ്. ചെറിയ പെരുന്നാൾ ജൂൺ 25നും വലിയ പെരുന്നാൾ സെപ്റ്റംബർ ഒന്നിനും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധ്യാപകർക്ക് ജൂൺ 22 മുതൽ ആഗസ്റ്റ് 22 വരെയാണ് അവധി. ജൂലൈ മൂന്ന് വരെ ജോലിക്ക് ഹാജരായി സെപ്റ്റംബർ മൂന്ന് വരെ അവധിയെടുക്കാനും അധ്യാപകർക്ക് അനുമതിയുണ്ട്. വിദ്യാർഥികൾക്ക് 80 ദിവസവും അധ്യാപകർക്ക് 60 ദിവസവും അധ്യാപകേതര ജീവനക്കാർക്ക് 45 ദിവസവുമാണ് അവധി ലഭിക്കുക.
ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ വിദേശ പാഠ്യക്രമം പിന്തുടരുന്ന സ്കൂളുകൾക്ക് അവധി ദിനങ്ങൾ ഒരാഴ്ചയോളം മുന്നോേട്ടാ പിന്നോേട്ടാ മാറ്റാൻ അനുമതിയുണ്ട്. ഇരു പെരുന്നാളുകളും വേനൽക്കാല അവധിയിൽ ഉൾപ്പെടുന്നതിനാൽ മിക്ക സ്കൂളുകളും ഇങ്ങനെയുള്ള മാറ്റം വരുത്താനുള്ള സാധ്യത വിരളമാണ്. ജൂൺ 23 മുതൽ സെപ്റ്റംബർ ഒമ്പത് വരെയായിരിക്കും വേനൽക്കാല അവധിയെന്ന് അബൂദബിയിലെ മിക്ക സ്കൂൾ അധികൃതരും അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 12നായിരുന്നു വലിയ പെരുന്നാൾ. സ്കൂൾ തുറന്ന് രണ്ടാഴ്ചക്ക് ശേഷമായിരുന്നു ഇത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.