സ്ത്രീശാക്തീകരണം: യോജിച്ച  രാഷ്​ട്രീയ സമരം വേണം- സൂസന്‍ കോടി

 ദുബൈ: സ്ത്രീയും പുരുഷനും ചേര്‍ന്നുള്ള രാഷ്്ട്രീയസമരത്തിലൂടെ മാത്രമേ സ്ത്രീ സമത്വം സാധ്യമാകൂ എന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്‌ സൂസന്‍ കോടി. യു എ ഇ ദേശാഭിമാനി ഫോറം സംഘടിപ്പിച്ച വനിതാ ദിനാചരണം ഉത്ഘാടനം ചെയ്ത് “സ്ത്രീശാക്തീകരണവും കേരളവും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. 
പുരുഷ മേധാവിത്വ സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള ഇടങ്ങള്‍ പരിമിതപ്പെട്ട സ്ഥിതിയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. എന്നാല്‍ യോജിച്ച രാഷ്ട്രീയ സമരങ്ങളിലൂടെ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കേരളത്തിന്‌ സാധിച്ചു. അത്യന്തം അഭിമാനകരമായ നിലയില്‍ മുന്നേറാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് എങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വലിയ ആശങ്കയാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ത്രീസുരക്ഷ സാധ്യമാക്കുന്നതിനുള്ള ഒട്ടേറെ പദ്ധതികളാണ് നടപ്പില്‍ വരുത്തിയിട്ടുള്ളത്. നിര്‍ഭയവും, സുരക്ഷിതവുമായ ഇടങ്ങള്‍ സ്ത്രീകള്‍ക്ക് പ്രദാനം ചെയ്യുമ്പോള്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടൂ എന്നും സൂസന്‍ കോടി അഭിപ്രായപ്പെട്ടു.
 ഡോ  ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശാഭിമാനി വായനക്കൂട്ടം യു .എ ഇ കൺവീനർ കെ.എൽ ഗോപി, ഗൾഫ് മോഡൽ സ്കൂൾ  ചെയർമാൻ അഡ്വ നജീത് എന്നിവര്‍ സംസാരിച്ചു. ശ്രീകല സ്വാഗതവും സീമ അജിത് നന്ദിയും പറഞ്ഞു. സൂസന്‍ കോടിക്കുള്ള ഉപഹാരം റാണി മനോഹര്‍ ലാല്‍ കൈമാറി. വിവിധ കലാപരിപാടികളും അരങ്ങേറി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.