വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ–യു.എ.ഇ സമ്മേളനം

ദൂബൈ: രണ്ടാമത് വാർഷിക അഖിലേന്ത്യ മാനേജ്മ​െൻറ് അസോസിയേഷൻ (എ.ഐ.എം.എ) ഇന്ത്യ–യു.എ.ഇ സമ്മേളനത്തിൽ സാംസ്കാരിക– വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പങ്കെടുത്തു. 
ഇന്ത്യയും യു.എ.ഇയും തമ്മിൽ വ്യാപാരവും നിക്ഷേപവും വർധിക്കുന്നതിൽ ഇന്ത്യൻ  അംബാസഡർ നവ്ദീപ് സിങ് സുരി അഭിനന്ദനം രേഖപ്പെടുത്തി.
ആരോഗ്യമേഖലയെക്കുറിച്ചുള്ള പ്രത്യേക സമ്മേളനത്തിൽ ഇരുരാജ്യങ്ങളിൽനിന്നുമുള്ള  പ്രമുഖർ പങ്കെടുത്തു. പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും കൂടുതൽ മത്സരക്ഷമമാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. എൻ.എം.സി ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായി ബി.ആർ. ഷെട്ടി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എം.ഡി. ഡോ. ആസാദ് മൂപ്പൻ, മുബാദല ഹെൽത്ത്കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ സുഹൈൽ മൂദ് അൽ അൻസാരി, ഡോ. ലാൽ പാത്ലാബ്സ് സി.എം.ഡി അരവിന്ദ് ലാൽ, യെസ്ബാങ്ക് സി.എഫ്യു.ഐ.ബി ഗ്രൂപ്പ് പ്രസിഡൻറ് പുനീത് മാലിക് എന്നിവർ പ്രസംഗിച്ചു. 
ബാങ്കിങ്, ഫിനാൻഷ്യൽ മേഖലയിലെ മാറ്റങ്ങളും സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യകളും സംബന്ധിച്ച സമ്മേളനത്തിൽ ബ്ലോക്ക്ചെയിൻ, റോബോട്ട് ഫിനാൻസ്, ഡിജിറ്റൈസേഷൻ എന്നിവയെക്കുറിച്ച് വിദഗ്ധ ചർച്ചകൾ നടന്നു. എ.ഐ.എം.എ പ്രസിഡൻറും ഹീറോ കോർപ്പറേറ്റ് സർവീസസ് ചെയർമാനുമായ സുനിൽകാന്ത് മുഞ്ചാൾ, ഡി.െഎ.എഫ്.സി അതോറിറ്റി സി.ഇ.ഒ ആരിഫ് അമിരി, എഐഎംഎ സീനിയർ വൈസ് പ്രസിഡൻറ് ടി.വി. മോഹൻദാസ് പൈ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ്, തയേബ് എ. കമാലി എന്നിവർ പ്രസംഗിച്ചു. 
റീട്ടെയ്ൽ രംഗത്തെക്കുറിച്ചുള്ള ചർച്ചകളിൽ പരസ് ഷഹ്ദാദ്പുരി, രമേഷ് സിദാംബി, അഖിൽ ബെൻസാൽ എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.