റാസൽഖൈമ: ചേതന റാസൽഖൈമയുടെ ‘വുമൺ ഓഫ് ദി ഇയർ 2017’ പുരസ്കാരം പത്തനംതിട്ട സ്വദേശിനി ബീന മാത്തുക്കുട്ടിക്ക്. സൗദി, ഖത്തർ, ഒമാൻ തുടങ്ങിയിടങ്ങളിൽ നഴ്സ് ആയി പ്രവർത്തിച്ച ഇവർ 20 വർഷമായി ദുബൈ ആശുപത്രിയിൽ ഹെഡ് നഴ്സാണ്. സാമൂഹ്യ സേവന രംഗത്തെ നിസ്വാർഥ സേവനമാണ് ബീനയെ അവാർഡിനർഹയാക്കിയതെന്ന് ജൂറി അംഗങ്ങളായ രഞ്ജിനി സന്തോഷ്, ഡോ. അന്നമ്മ മാത്യു, ഡോ. സുലോചന എന്നിവർ പറഞ്ഞു. റാക് ചേതനയുടെ വനിതാ ദിനാഘോഷ ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യയാണ് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് പ്രഖ്യാപിച്ചത്.
മാത്തുക്കുട്ടിയാണ് ബീനയുടെ ഭർത്താവ്. മക്കൾ: ബെൻ ജോർജ, ബെനീറ്റ എൽസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.